ചേർത്തല:മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഡ്വ.ശീതൾ.എം.ശശിധരനെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. അനുമോദന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്,ബ്ലോക്ക് ഭാരവാഹികളായ ടി.എസ്.ബാഹുലേയൻ,എ.പി.ലാലൻ, മണ്ഡലം പ്രസിഡന്റുമാരായ എ.കെ.ഷെരീഫ്,ജെയിംസ് തുരുത്തേൽ,ഭാരവാഹികളായ അമ്പി ആലപ്പാട്ട്,പി.വിനോദ്,പി.ബി.പ്രസന്നൻ, ബേബി തുടങ്ങിയവർ പങ്കെടുത്തു. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ അറവനാട്ട് ശശിധരന്റെയും മേഴ്സി ശശി
ധരന്റെയും മകളാണ് ശീതൾ.