ആലപ്പുഴ: തിരുവമ്പാടി കുരൃയാറ്റ്പ്പുറത്തില്ലത്ത് കിരാത രുദ്ര മഹാദേവ ക്ഷേത്രത്തിൽ 30 മുതൽ ധനു തിരുവാതിരയായ ജനുവരി 6 വരെ 1500 കുടം വീതം പന്തീരായിരം കുടം അഭിഷേകം നടക്കും. രാവിലെ 9.30 ന് അഭിഷേകം ആരംഭിക്കും. വിശേഷാൽ നിവേദ്യം സഹിതം ഉച്ച പൂജയും അഭിഷേകത്തോടൊപ്പം ഉണ്ടായിരിക്കും.