photo
അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന് 2021 ലെ വാണിജ്യ വിഭാഗം സംസ്ഥാന അവാർഡ് ചേർത്തല ആസ്ഥാനമായുള്ള എയ്ഞ്ചൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ജോസ് പൊന്നേഴത്ത് വൈദ്യുതി മന്ത്റി കെ.കൃഷ്ണൻകുട്ടിയിൽ നിന്നും ഏ​റ്റുവാങ്ങുന്നു.എച്ച്.ആർ.ഹെഡ് സിബില ജോസ് സമീപം

ചേർത്തല:അക്ഷയ ഊർജ്ജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന് 2021 ലെ വാണിജ്യ വിഭാഗം സംസ്ഥാന അവാർഡ് ചേർത്തല ആസ്ഥാനമായുള്ള എയ്ഞ്ചൽ ഏജൻസീസിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്റി കെ.കൃഷ്ണൻ കുട്ടിയിൽ നിന്നും മാനേജിംഗ് ഡയറക്ടർ ജോസ് പൊന്നേഴത്ത് ഏ​റ്റുവാങ്ങി.സൗരോർജ മേഖലയിൽ 100കിലോവാട്ട് ശേഷിയുള്ള ബാ​റ്ററി ബന്ധിത പ്ലാന്റ് സ്ഥാപിച്ചതിനാണ് അവാർഡ്. ചേർത്തലയിലെ കൃഷ്ണാ ഇലക്ട്രോണിക്സ് സിസ്​റ്റംസ് ആൻഡ് സർവീസസും സോള സൈൻ എനർജി സൊലൂഷൻസും ചേർന്നാണ് ഈ പ്ലാന്റ് പരിപാലിക്കുന്നത്.