poorva-vidyarthi-samgamam
പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് 1986-89 ബി.എസ് സി . ഫിസിക്സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം മുൻ അധ്യാപകൻ ഡോ.കെ.മോഹനൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

മാന്നാർ: മുപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം പരുമല ദേവസ്വംബോർഡ് പമ്പാകോളേജിലെ 1986-89 ബി.എസ്.സി ഫിസിക്സ് ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേർന്നു. "ഓർത്തെടുക്കാം അക്കാലം, ഓർമ്മകളുടെ പൂക്കാലം" എന്ന പേരിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് സഹപാഠികളുടെ ഒത്തുചേരൽ. മുൻ അദ്ധ്യാപകൻ ഡോ.കെ.മോഹനൻ പിള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർത്ഥികളായ സാജു ഭാസ്കർ, ജോജി വയലപ്പള്ളി, വിനോദ്, കെ.എൻ രാജീവ്, വാഗീശ്വരൻ, ജിനു, ശിവപ്രസാദ്, അജിത്ത്, ജേക്കബ് മാത്യു, ജോൺ മാത്യു, രാമവർമ്മ, രാജാ, ജയകുമാർ, ജയശ്രീ, മീനാ നായർ , സുമ, മേരിക്കുട്ടി, രാജശ്രീ, രാധാമണി സാറാമ്മ, വത്സല തുടങ്ങിയവർ സംസാരിച്ചു.