kaappa-cinema-poster
മാന്നാർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് ചുവരിൽ ഒട്ടിച്ച കാപ്പ സിനിമയുടെ പോസ്റ്ററുകൾ

മാന്നാർ: പൃഥ്വിരാജ് നായകനായ 'കാപ്പ' സിനിമയുടെ പോസ്റ്റർ മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡി​ന്റെ ചുവരിൽ ഒട്ടിച്ചത് തീയേറ്റർ അധി​കൃതരെ ആപ്പിലാക്കി. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടറി പി​.എ. ഗീവർഗീസ് പോസ്റ്ററിൽ ചേർത്തിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ട് തീയേറ്റർ മാനേജരെ വിളിച്ചുവരുത്തി പിഴ അടയ്ക്കാനും പോസ്റ്റർ നീക്കാനും നിർദ്ദേശം നൽകി​. ഉടൻ തന്നെ തീയേറ്ററുകാർ പിഴ അടയ്ക്കുകയും രാത്രിയോടെ പോസ്റ്റർ നീക്കുകയും ചെയ്തു. ബസ് സ്റ്റാൻഡ് ചുവരിൽ ഒട്ടിച്ചിരിക്കുന്ന മറ്റ് പോസ്റ്ററുകളും നീക്കം ചെയ്യാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.