kurattiseiyil-sweekaranam
തിരുവല്ല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലുള്ള തീർത്ഥാടന പദയാത്രയ്ക്ക് മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി നടയിൽ ക്ഷേത്ര ഭാരവാഹികൾ സ്വീകരണം നൽകിയപ്പോൾ

മാന്നാർ: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തിരുവല്ല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലുള്ള തീർത്ഥാടന പദയാത്രയ്ക്ക് മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി നടയിൽ ക്ഷേത്ര ഭാരവാഹികൾ സ്വീകരണവും വിശ്രമ സൗകര്യവും നൽകി. പദയാത്ര ക്യാപ്ടന്മാരായ അനിൽ ചക്രപാണി, പ്രസന്നകുമാർ, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവരെ ക്ഷേത്രം ഭാരവാഹികളായ സജി കുട്ടപ്പൻ, പ്രഭകുമാർ, ശിവൻപിള്ള എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു. അനിൽ ചാരുംമൂട്ടിൽ. സന്തോഷ് കുട്ടപ്പൻ, സുധീർ ഇലവൺസ് എന്നിവർ പങ്കെടുത്തു.