ആലപ്പുഴ: തകഴി കന്നാമുക്കിൽ പുതുതായി സ്ഥാപിച്ച പൈപ്പ് നിലവിലുള്ള ലൈനുമായി യോജിപ്പിക്കുന്ന ജോലികൾ ഇന്നലെ അർദ്ധരാത്രിയും തുടർന്നു. ജോലി പൂർണമായും പൂർത്തിയായാൽ ഇന്ന് ട്രയൽ റൺ നടത്തും. പൂർണശേഷിയിൽ നടത്തുന്ന പമ്പിംഗിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ തുടർ നടപടിയുണ്ടാവും. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പുതുവർഷത്തോടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.