കുട്ടനാട് : കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് പള്ളാത്തുരുത്തി ഇ.ഡി.എൽ പി എസിൽ തുടക്കമായി. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി എച്ച്.എസ്.എസ് സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്വേത എസ്.കുമാർ, എസ്. .എസ് ഷെജിദാസ്, ഇ.ഡി.എൽ.പി സ്ക്കൂൾ മാനേജർ കെ.എസ്.ബൈജു, ഹെഡ്മിസ്ട്രസ് റ്റി.കെ ലീനഹരി, 25ാം നമ്പർ ശാഖ സെക്രട്ടറി എൻ. ശശിധരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.ആർ.ബിന്ദു സ്വാഗതവും തുഷാര പി.ഹരിഹരൻ നന്ദിയും പറഞ്ഞു.