congres-janmadinaghosham
മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 138-ാമത് കോൺഗ്രസ് ജന്മദിനാഘോഷം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: അധികാരത്തിലേക്ക് കോൺഗ്രസ് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ജനങ്ങളെന്നും ആഗ്രഹ സഫലീകരണത്തിനായി നാം ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്നും കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് അഭിപ്രായപ്പെട്ടു. മാന്നാർമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസിന്റെ 138-ാമത് ജന്മദിനാഘോഷം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കോവിലകം, അജിത്ത് പഴവൂർ, ടി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീക്ക്, ബാലസുന്ദരപ്പണിക്കർ, സതീഷ് ശാന്തിനിവാസ്, രാജേന്ദ്രൻ ഏനാത്ത്, അനിൽ മാന്തറ, വത്സല ബാലക്യഷ്ണൻ, രാധാമണി ശശിന്ദ്രൻ, ബിലാൽ ഷെരീഫ്, അബ്ദുൾ അസീസ്, സജി മുട്ടത്തേത്ത്, അംബുജാക്ഷൻ, വിദ്യാധരൻ എന്നിവർ സംസാരിച്ചു.