 
ആലപ്പുഴ : ശാന്തിഗിരി ഗുരുമഹിമ ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ചിൽ അവധിക്കാല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ലതിക ഉദയൻ ഉദ്ഘാടനം ചെയ്തു. സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ഗുരുനിശ്ചിത പി.ജെ സ്വാഗതം പറഞ്ഞു. കുമാരി വന്ദിതാലാൽ ക്യാമ്പിനെപ്പറ്റി വിശദീകരിച്ചു. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ) അജിത്ത്കുമാർ വി, അസി.ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ) വേണുഗോപാൽ സി, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ (സർവ്വീസസ്) മനോഹരൻ നന്ദികാട്, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം ഉഷ റ്റി.വി, ശാന്തിഗിരി ശാന്തി മഹിമ ഗവേണിംഗ് കമ്മിറ്റി അംഗം വിജയ് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. നന്മ എൽ നന്ദി പറഞ്ഞു.