ആലപ്പുഴ :പുതുവർഷം പ്രമാണിച്ച് പൊലീസ്,എക്‌സൈസ് സംയുക്ത റെയ്ഡുകൾ കാര്യക്ഷമമായി നടത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.മദ്യവിരുദ്ധ സമിതി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ജെ പാർട്ടികൾ നിയന്ത്രിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. ജോർജ് കാരാച്ചിറ മുഖ്യപ്രഭാഷണം നടത്തി. ഇ .ഷാബ്ദ്ദീൻ,ആന്റണി കരിപ്പാശ്ശേരി, ജോസ് ടി.പൂണിച്ചിറ, പി.കെ.ജയിംസ്, ഷീല ജഗധരൻ ,ടി.പി.നാരായണൻ നായർ എന്നിവർ സംസാരിച്ചു.