കായംകുളം : പച്ചയിൽ സന്ദീപ് ക്യാപ്ടനായിട്ടുള്ള കുട്ടനാട് സൗത്ത് യൂണിയന്റെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കും അനിൽ ഉഴത്തിൽ നയിക്കുന്ന തിരുവല്ല യൂണിയന്റെ പദയാത്രയ്ക്കും കായംകുളം എസ്.എൻ സെൻട്രൽ.സ്‌കൂളിൽ എസ്.എൻ സാംസ്‌കാരിക സമിതിയുടെ.നേതൃത്വത്തിൽ സ്വീകരണം നൽകി . സ്‌കൂൾ മാനേജർ വി.ചന്ദ്രദാസ്, സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, കമ്മറ്റി അംഗങ്ങളായ ഹരീന്ദ്രൻ, പുഷ്പദാസ് എന്നിവർ നേതൃത്വം നൽകി.