അമ്പലപ്പുഴ: പുതുക്കാട് ദേവീക്ഷേത്രത്തിൽ പരിപാടിക്കിടെ നടന്ന ഗുണ്ടാ ആക്രമണത്തിൽ അമ്പലപ്പുഴ മേക്കാട് മണിയമ്മ (51), സഹോദരൻ സുനിൽ കുമാർ (49) എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിൽ ഭക്തിഗാന സുധ നടക്കുന്നതിനിടെ 15ഓളം വരുന്ന സംഘം മൈക്ക് ഓഫാക്കിയ ശേഷം ക്ഷേത്ര നടത്തിപ്പുകാരായ മണിയമ്മയെയും സുനിൽകുമാറിനെയും ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സുനിൽ കുമാറിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്തും ഗുരുതര പരിക്കുണ്ട്. ഇരുവരെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.