vigraha-goshayathra
മാന്നാര്‍ കുട്ടംപേരൂര്‍ താന്നിയ്ക്കൽ ശ്രീഅന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തില്‍ മണ്ഡലചിറപ്പ് മഹോത്സവത്തിനു സമാപനം കുറിച്ച് നടന്ന വിഗ്രഹഘോഷയാത്ര

മാന്നാർ : കുട്ടംപേരൂർ താന്നിയ്ക്കൽ ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ അന്നപൂർണ്ണേശ്വരി ഹൈന്ദവസംഘടനയുടെ ആഭിമുഖ്യത്തിൽ വൃശ്ചികം 1 മുതൽ നടത്തിവന്ന മണ്ഡലചിറപ്പ് മഹോത്സവം വിഗ്രഹഘോഷയാത്രയ്ക്കും അഭിഷേകങ്ങൾക്കും ശേഷം കർപ്പൂരാഴിയോടെ സമാപിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിയ വിഗ്രഹഘോഷയാത്രയിലും, അഭിഷേകങ്ങൾ, കർപ്പൂരാഴി എന്നിവയിലും നിരവധി ഭക്തർ പങ്കെടുത്തു.ചിറപ്പ് വഴിപാടായി നടത്തിയവർക്ക് ആടിയ ശിഷ്ടം ഭസ്മം, കളഭം എന്നിവ ക്ഷേത്രത്തിൽ നിന്ന് നൽകുമെന്ന് താന്നിയ്ക്കൽ അന്നപൂർണ്ണേശ്വരി ഹൈന്ദവ സംഘടന പ്രസിഡന്റ് അനീഷ് കുമാർ, സെക്രട്ടറി വൈശാഖ് താന്നിക്കൽ, ഖജാൻജി ഹരികൃഷ്ണൻ എന്നിവർ അറിയിച്ചു.