 
# ഇന്റീരിയർ നിർമ്മാണ പ്രവൃത്തികൾക്ക് അംഗീകാരം
ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ ഇന്റീരിയർ നിർമ്മാണ പ്രവൃത്തികൾക്ക് കൗൺസിൽ അംഗീകാരം ലഭിച്ചു. പുതിയ ആസ്ഥാന മന്ദിരം 2023 മാർച്ചിൽ പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾക്കാണ് കൗൺസിലിന്റെ അംഗീകാരം.
പുതിയ ഭരണസമിതി ചുമതലയേറ്റശേഷം ശതാബ്ദി മന്ദിരത്തിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഹാബിറ്റാറ്റിന് കുടിശ്ശികയുണ്ടായിരുന്ന 2 കോടി തീർപ്പാക്കി. 2 കോടി രൂപ കൂടി ബഡ്ജറ്റിൽ വകയിരുത്തി പ്രവൃത്തികൾ പൂർത്തീകരിച്ചു. 1 കോടി രൂപ അടിയന്തിരമായി അനുവദിച്ച് പെയിന്റിംഗ്, ഫയർ സേഫ്റ്റി വർക്കുകൾ, ഗ്രിൽ വർക്കുകൾ
മിന്നൽ രക്ഷാ ചാലകം, ബാൽക്കണി ഷേഡ് വർക്കുകൾ എന്നിവയൊക്കെ പൂർത്തീകരിച്ചു. വലിയകുളം ജംഗ്ഷനു സമീപം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറിയ ഭൂമി ഫിഷ് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാനായി നഗരസഭ തിരികെ എടുക്കാനും പകരം തൂക്കുകുളത്തിനു സമീപമുള്ള നഗരസഭ വക സ്ഥലം ജി.എസ്.ടിക്ക് കൈമാറാനും കൗൺസിൽ അംഗീകാരം നൽകി.
നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ബാബു, കക്ഷി നേതാക്കളായ എം.ആർ. പ്രേം, അഡ്വ. റീഗോരാജു, ഡി.പി. മധു, ഹരികൃഷ്ണൻ, നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ മെഹബൂബ്, ബി.നസീർ, എൽജിൻ റിച്ചാർഡ്, അരവിന്ദാക്ഷൻ, ബി.അജേഷ്, കെ.കെ. ജയമ്മ, കൊച്ചുത്രേസ്യാമ്മ ജോസഫ്, എ.എസ്. കവിത തുടങ്ങിയവർ സംസാരിച്ചു.
..........................
ഇന്റീരിയർ, ഫർണിച്ചർ വർക്കുകൾ സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ ആർട്‌കോയ്ക്ക് ഒരു കോടി രൂപ അടങ്കലിന് നൽകും
........................
# ശേഷിക്കുന്ന പ്രവൃത്തികൾ
കെട്ടിടത്തിനു പുറമെ ഫർണിച്ചറുകൾ, ഇന്റർകോം, ക്ലോസ്ഡ് സർക്യൂട്ട് വർക്കുകൾ, കൗൺസിൽ ഹാൾ ഡയസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ