r

പൂച്ചാക്കൽ :പാമ്പു കടിയേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം സുനിതാ ഭവനത്തിൽ പരേതനായ സുദർശനന്റെ ഭാര്യ രാധ (63) യാണ് മരിച്ചത്. കഴിഞ്ഞ 20ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വീടിന് സമീപത്തെ വഴിയിൽ വച്ചാണ് പാമ്പിന്റെ കടിയേറ്റത്. മക്കൾ :സുനിത,സുചിത്ര. മരുമക്കൾ :മനോജ്, ബാബു