photo
അപകടത്തിൽപ്പെട്ട പത്രോസ് വള്ളം

ചേർത്തല : മാരാരിക്കുളം ബീച്ചിൽ മത്സ്യബന്ധനത്തിടെ വള്ളം മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. വള്ളം,വല,രണ്ട് എൻജിൻ ഉൾപ്പെടെ മ​റ്റ് ഉപകരണങ്ങൾക്കും കേടുപാടു സംഭവിച്ചു. ബുധനാഴ്ച പുലർച്ചെ 3.30നാണ് 7 പേർ കയറിയ പത്രോസ് വള്ളം കടലിൽ തിരയിൽപ്പെട്ട് മറിഞ്ഞത്. പരിക്കേറ്റ കെ.പി.ആന്റണി,കെ.പി.വിൻസന്റ്, മാർട്ടിൻ,ഷാജി,ബെന്നി പൊന്നാട്ട്,ആന്റണി കാരക്കാട്ട് എന്നിവരെ ചെട്ടികാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ണ്ടായതായി വള്ളം ഉടമ ആന്റണി കാരക്കാട്ട് പറഞ്ഞു.

മത്സ്യമേഖലയിലുണ്ടാകുന്ന അപകടങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷമായി നഷ്ടപരിഹാരം നല്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.അപകടത്തിൽപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് പ്രസിഡന്റ് ഇ.വി.രാജു, ഭാരവാഹികളായ മേഴ്സി ജസ്​റ്റിൻ,എബി ആന്റണി,എ.ഡിതോമസ്,സ്റ്റൈനു തോമസ്,സുനിത ചാർളി എന്നിവർ ആവശ്യപ്പെട്ടു.