മാവേലിക്കര: പൊതുവിദ്യാഭ്യാസവകുപ്പ്, നാഷണൽ സർവീസ് സ്കീം, കായംകുളം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ മൂന്നാംകുറ്റി പള്ളിക്കൽ ഗവ.മോഡൽ യു.പി.എസിൽ ആരംഭിച്ച സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം 2022' ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ.തമ്പി അദ്ധ്യക്ഷനായി. നിഷ സത്യൻ, കെ.എസ്. ജയപ്രകാശ്, എ.നസീർ, ആർ.പത്മനാഭപിള്ള, സൈയ്ഫുന്നീസ, കെ.കെ.കൃഷ്ണകുമാർ, ലതാകുമാരി, ഡോ. വി.ഡി. അനീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.ജി.മുകുന്ദൻ നായർ സ്വാഗതവും ക്യാമ്പ് പ്രോഗ്രാം ഓഫീസർ പ്രമീള നന്ദിയും പറഞ്ഞു.