മാവേലിക്കര: ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഡി.സി.സി ഉപാദ്ധ്യക്ഷന്മാരായ അഡ്വ.കെ.ആർ.മുരളീധരൻ, കല്ലുമല രാജൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെ ദിവാസ്വപ്​നം മാത്രമാണെന്ന് കെ.ആർ.മുരളീധരൻ പറഞ്ഞു. അനിത വിജയൻ അദ്ധ്യക്ഷനായി. കെ.എൽ.മോഹൻലാൽ, നൈനാൻ സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.ഗോപൻ, അജിത്ത് കണ്ടിയൂർ, മാത്യു കണ്ടത്തിൽ, കെ.കേശവൻ, കൃഷ്ണകുമാരി, ലത മുരുകൻ, ശാന്തി അജയൻ, രമേശ്കുമാർ, മോഹൻദാസ്, പ്രസന്ന ബാബു, ചിത്രാമ്മാൾ, രാമകൃഷ്ണൻ, ശ്രീകണ്ഠൻ, ജയ്​സൺ, സന്തോഷ്, രാമചന്ദ്രൻ, വിനയൻ, ഭാസ്​കരൻ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.