മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽസനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്താഹയജ്ഞവും മകര ഭരണി മഹോത്സവവും ജനുവരി 21 മുതൽ 29 വരെ നടക്കും. മകരഭരണി ഉത്സവത്തിന്റെ പന്തൽ കാൽനാട്ട് സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്. പിള്ള നിർവഹിച്ചു. സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ് ചടങ്ങിൽ പങ്കെടുത്തു.