ചാരുംമൂട്: ഓണാട്ടുകര കാർഷികോത്സവത്തിൽ തിരക്കേറുന്നു.മേളയിൽ കാർഷികോത്പ്പന്നങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും കുടുംബശ്രീകളുടെയും അടക്കം 60 ഓളം സ്റ്റാളുകളാണ് സജീവമായിട്ടുള്ളത്.
കുടുംബശ്രീയുടെ നാടൻ ഭക്ഷണശാലയിലും തിരക്കേറെയാണ്.ഇന്നലെ നടന്ന കാർഷിക സംവാദം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഭിലാഷ് കരിമളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.പി.മുരളീധരൻ വിഷയാവതരണം നടത്തി.തുടർന്ന് കാർഷിക ക്വിസും തിരുവാതിര,കഥാപ്രസംഗം തുടങ്ങിയ കലാപരിപാടികളും നടന്നു. ഇന്ന് രാവിലെ 10ന് നടക്കുന്ന കുടുംബ കർഷക സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് ലഘു നാടകവും 7 ന് കാവ്യസന്ധ്യയും നടക്കും.രാജൻ കൈലാസ് ഉദ്ഘാടനം ചെയ്യും. വള്ളികുന്നം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.