 
ചേർത്തല:കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിന്റെ അംഗ സമാശ്വാസനിധി ധനസഹായ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് വി.ആർ.ദിനേഷ് അദ്ധ്യക്ഷത വഹിച്ചു.ടി.എസ് സുഖലാൽ,വി.കെ. മോഹനദാസ്,കമലാ വാസു എന്നിവർ സംസാരിച്ചു.എം.ഡി.അനിൽകുമാർ
സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.ആർ.സുശീല നന്ദിയും പറഞ്ഞു.