ആലപ്പുഴ: വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കാഞ്ഞിരംചിറ വാർഡ് വെളിയിൽവീട്ടിൽ ബാലചന്ദ്രൻ (71)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ നവോദയവായനശാലയ്ക്ക് സമീപമാണ് സംഭവം. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.