ചാരുംമൂട്: പ്ലാസ്റ്റിക്കിനെതിരേ ബോധവത്കരണ പ്രവർത്തനവുമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ്
സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപിക വി. ജയലക്ഷ്മിയാണ് എൻ.എസ്.എസ് അംഗങ്ങൾക്ക് നിപുണം പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകിയത്. ഉപയോഗ ശൂന്യമായ പേപ്പറുകൾ ഉപയോഗിച്ച് അലങ്കാര വസ്തുക്കൾ നിർമ്മിച്ച് വിദ്യാർത്ഥികളിൽ പുനരുപയോഗ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഹെഡ്മിസ്ട്രസ് എ.എൻ. ശിവപ്രസാദ്, പി.ടി.എ ഭാരവാഹികളായ എസ്. ഷാജഹാൻ, രതീഷ് കുമാർ കൈലാസം, അദ്ധ്യാപകരായ ഹരികുമാർ, ഗോപകുമാർ, ആർ. അശ്വതി, ആർ.എസ്. രമ്യ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.