ആലപ്പുഴ: കെ.എസ്.ഇ.ബി ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷൻകാരുടെയും വാർഷിക ലൈഫ് മസ്റ്ററിംഗ് ജനുവരി ഒന്ന് മുതൽ 20 വരെ ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനീയറുടെ ഓഫീസിൽ നടക്കും. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവരുടെ ലൈഫ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻകാർ നോൺ റീ മാരേജ് സർട്ടിഫിക്കറ്റും പ്രസ്തുത തീയതിക്കകം സമർപ്പിക്കണം. ഇൻകംടാക്സ് ഇളവിനായി സേവിംഗ്സ് നടത്തിയിട്ടുള്ള പെൻഷൻകാർ അനുബന്ധ രേഖകൾ 20ന് മുമ്പായി ഹാജരാക്കണമെന്ന് ഇലകട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.