o
ശിവഗിരി തീർത്ഥാടനത്തിന് സ്വീകരണം നൽകി

ചാരുംമൂട്:എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് നേതൃത്വത്തിൽ നടത്തിയ ശിവഗിരി തീർത്ഥാടനത്തിന് താമരക്കുളം പച്ചക്കാട് 2936-ാം നമ്പർ ശാഖയിൽ നിന്നും സ്വീകരണം നൽകി. ആനയടിയിൽ വച്ച് നൽകിയ സ്വീകരണത്തിൽ ശാഖ വൈസ് പ്രസിഡന്റ് പുരുഷോത്തമൻ,ശാഖാ സെക്രട്ടറി കെ.വി.പുരുഷോത്തമൻ എന്നിവർ ജാഥാ ക്യാപ്ടൻ ജയകുമാർ പാറപ്പുറത്തിന് പൊന്നാട അണിയിച്ചു. യൂണിയൻ കൺവീനർ ബി. സത്യപാൽ,അനിൽരാജ്,ചന്ദ്രബോസ്,ഷിബു കോട്ടക്കേട്ടശ്ശേരി,പി. രഘു,സുരേഷ് കുമാർ കൃപ, തുടങ്ങിയവർ പങ്കെടുത്തു.