എരമല്ലൂർ: എരമല്ലൂർ മാരാംചിറ കുടുംബയോഗത്തിന്റെ ഭാഗവത സപ്താഹ യജ്ഞം 31 ന് ആരംഭിച്ച് ജനുവരി 7ന് സമാപിക്കും. 31ന് വൈകിട്ട് 7ന് കുടുംബം ട്രസ്റ്റ് കാരണവർ ഭദ്രദീപം പ്രകാശന കർമ്മം നിർവ്വഹിക്കും.ജനുവരി 1ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും. ഇലഞ്ഞിക്കൽ മഠം ഹരികൃഷ്ണൻ എമ്പ്രാന്തിരി വൈദികചടങ്ങുകൾക്ക് മുഖ്യ കാർമ്മികനാവും. പാണാവള്ളി സതീശൻ യജ്ഞാചാര്യനും കമലഹാസൻ ശാന്തി യജ്ഞഹോതാവുമാണ്.അയ്യപ്പധർമ്മ കർമ്മ സമിതിയുടെ അഷ്ടോത്തര ഭജനാമൃതവും ഉണ്ടാകും.