 
ആലപ്പുഴ: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിൽ അഞ്ചിടത്ത് എൻ.ഐ.എ റെയ്ഡ് നടത്തി. പുന്നപ്രയിൽ മുൻ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, അരൂർ ചന്തിരൂരിൽ മുൻ സംസ്ഥാന സമിതിയംഗം സിറാജ് കളരിക്കൽ, എടത്വയിൽ പ്രാദേശിക ഭാരവാഹി മുജീബ് യാക്കൂബ്, ഓച്ചിറയിൽ പ്രാദേശിക ഭാരവാഹി പായിക്കുഴി അൻസാരി എന്നിവരുടെ വീടുകളിലാണ് ഇന്നലെ പുലർച്ചെയോടെ എൻ.ഐ.എ സംഘം പരിശോധന നടത്തിയത്. സിറാജ് കളരിക്കലിന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും ലഘുലേഖകളും പിടിച്ചെടുത്തു. നവാസ് വണ്ടാനത്തിന്റെ പുന്നപ്രയിലെ വീട്ടിൽ നിന്നു ബാങ്ക് രേഖകൾ കണ്ടെത്തി.