hsj
മഹിളാ കോൺഗ്രസ്‌ ചേപ്പാട് മണ്ഡലം കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 ആമത് ജന്മദിനാഘോഷം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. ഡോ ബി ഗിരിഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: മഹിളാ കോൺഗ്രസ്‌ ചേപ്പാട് മണ്ഡലം കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 -ാംമത് ജന്മദിനം ആഘോഷിച്ചു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജയശ്രീ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ.ഡോ.ബി.ഗിരിഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ എം.കെ. മണികുമാർ, ജേക്കബ് തറയിൽ, മണ്ഡലം സെക്രെട്ടറിമാരായ സി.പി.ഗോപിനാഥൻ നായർ, ജയരാജൻ വല്ലൂർ, അജിതാ പാർഥൻ തുടങ്ങിയവർ സംസാരിച്ചു. ശിവൻ മരങ്ങാട്ട്, ജോയൽ ജേക്കബ്, അനിതാകുമാരി, ഇന്ദിര, മോളി, അമ്മിണി, ശാന്ത, ഇന്ദിര അമ്പോളവയൽ, രമ, അശ്വതി എന്നിവർ പങ്കെടുത്തു.