ഹരിപ്പാട്: വലിയഴീക്കൽ, തറയിക്കടവ്, പെരുമ്പളളി, രമഞ്ചേരി, വട്ടച്ചാൽ എന്നീ പ്രദേശങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന 350ൽ പ്പരം മത്സ്യത്തൊഴിലാളികൾക്ക് പട്ടയം ലഭിക്കാതെ വളരെയേറെ കഷ്ടപ്പെടുകയാണ്. മത്സ്യ തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്ന യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മുഖ്യമന്ത്രി, റവന്യൂ മന്ത്രി ഉൾപ്പടെ അധികൃതർക്ക് ഒട്ടേറെ നിവേദനങ്ങൾ വർഷങ്ങളായി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല. അധികൃതർ അടിയന്തരമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പട്ടയ സമ്പാദക സമിതി ഭാരവാഹികളായ മധു താച്ചയിൽ, സേതു ബാലൻ,മധു ബ്ലാകത്, വിശ്വംഭരൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.