cal
സ്നേഹപൂർവം സ്റ്റേഡിയം കലണ്ടർ എച്ച്.സലാം എം.എൽഎ പ്രകാശനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിനായി തയാറാക്കിയ വാർഷിക കലണ്ടർ എച്ച്.സലാം എം.എൽ.എ റസിഡന്റ് ഭാരവാഹികൾക്ക് കൈമാറി പ്രകാശനം ചെയ്തു. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവയുടെ ഓ.പി ദിവസങ്ങൾ, വാർഡിലെ ഡോക്ടർമാർ, അഭിഭാഷകർ, മേശിരിമാർ, ആശാരിമാർ, ഇലക്ട്രീഷ്യൻമാർ, ജനസേവനകേന്ദ്രങ്ങൾ, വാർഡിലെ സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി നിത്യജീവിതത്തിൽ ആവശ്യമായ ഫോൺ നമ്പരുകൾ ഉൾപ്പെടെയുള്ള സമ്പൂർണ്ണ കലണ്ടറാണ് സ്‌നേഹപൂർവ്വം സ്റ്റേഡിയം 2023 എന്ന പേരിൽ പ്രകാശനം ചെയ്തത്. വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യമായി കലണ്ടർ വിതരണം ചെയ്യുമെന്ന് കൗൺസിലർ ബി.അജേഷ് പറഞ്ഞു. റസിഡൻസ് ഭാരവാഹികളായ ഡോ. പുഷ്പാംഗദൻ, സൈഫുദ്ധീൻ (എസ്.എൻ.ആർ.എ), ശിവൻ പിള്ള(വി.കെ.ആർ.എ), താജുദ്ദീൻ, സജീവ്(എസ്.ഡബ്ല്യു.ആർ.എ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.