ചാരുംമൂട്: എൻ.സി.സി മാവേലിക്കര 8 കേരള ബറ്റാലിയൻ നേതൃത്വത്തിൽ ശാസ്താംകോട്ട ഡി.ബി കോളേജിൽ നടക്കുന്ന ആനുവൽ ട്രെയിനിംഗ് ക്യാമ്പ് കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ മനോജ് നായർ സന്ദർശിച്ചു.
ബറ്റാലിയന് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി 600 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കായിക പരിശീലനം, ആയുധപരിശീലനം, യോഗപരിശീലനം കൂടാതെ സൈനിക സംബന്ധമായ വിവിധ വിഷയങ്ങളിൽ ക്ലാസുകളും നൽകുന്നു. കേണൽ പങ്കജ് മാംഗോ നേതൃത്വം നൽക്കുന്ന ക്യാമ്പിന് ക്യാപ്ടൻ ആർ.രതീഷ്‌കുമാർ, സുബേദാർ മേജർ
സി.മധു തുടങ്ങിയവർ നേതൃത്വം നൽകുന്നു.