ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ സുനി ആനന്ദൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഉപഹാരം നൽകി. മുഖ്യാതിഥി ചലച്ചിത്ര താരം കുടശ്ശനാട് കനകത്തിനെ ചടങ്ങിൽ ആദരിച്ചു. സി.എം.സി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു കുടുംബശ്രീ പദ്ധതികൾ വിശദീകരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി കേരളോത്സവ പ്രതിഭകളെയും വിദ്യാർത്ഥി പ്രതിഭകളെയും അനുമോദിച്ചു. മെമ്പർ സെക്രട്ടറി എസ്.ബിന്ദുവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.തുഷാര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ കെ.സുമ, ആർ.സുജ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.അജയഘോഷ്, ജെ.അക്ഷിത,ആർ.ശശി, സെക്രട്ടറി ദീപ്തി നായർ പഞ്ചായത്തംഗങ്ങൾ, സി.ഡി.എസ് മെമ്പറന്മാർ തുടങ്ങിയവർ പങ്കെടുത്തു.