ആലപ്പുഴ: മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ
മണ്ണഞ്ചേരി 15-ാം വാർഡ് കുന്നേൽവെളി വീട്ടിൽ അശോകൻ (ഉണ്ണി -52) അറസ്റ്റിലായി. ജാമ്യമെടുത്തശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹോയത്തോടെയാണ് പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെകടർ പി.കെ.മോഹിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ കെ.ആർ.ബിജു, ഹരിശങ്കർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷൈജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.