ambala
കേരള വോളണ്ടന്ററി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെയും ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സന്നദ്ധ രക്ത ദാന ക്യാമ്പ്

അമ്പലപ്പുഴ: കേരള വോളണ്ടറി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെയും ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ. റീത്ത ലത ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ അദ്ധ്യക്ഷനായി. ആലപ്പുഴ വനിതാ ശിശു ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ധന്യ, അസി. പ്രൊഫസർ ഫെബി പായിവ, ഡോ. ബിൻസി ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ, അലീന മോനിച്ചൻ, ജിനി ഷാജി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 25 പേർ രക്തദാനം നിർവഹിച്ചു. സന്നദ്ധ രക്തദാന സമിതി ജനറൽ സെക്രട്ടറി കെ.ആർ.സുഗുണാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.