ambala

അമ്പലപ്പുഴ: രണ്ടു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കരുമാടി അഞ്ചനാട് വീട്ടിൽ ആന്റണി ജോസഫ് (54) ആണ് മരിച്ചത്. കഴിഞ്ഞ 27 മുതൽ കാണാതായ ആന്റണിക്ക് വേണ്ടി അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വീടിന് സമീപത്തെ കരിയിൽ പാലത്തിനടുത്തുള്ള തോട്ടിൽ രാവിലെ 7.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ - സിസിലി. മക്കൾ: ബ്ലസൽ ആന്റണി, ബ്ലെസി ആന്റണി.