ആലപ്പുഴ: ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സീ വ്യൂ പാർക്കിൽ എച്ച്.സലാം എം.എൽ.എയും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയും സന്ദർശനം നടത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തിയാകും പദ്ധതി ആരംഭിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി. ജനുവരി ഒന്ന് വരെ പ്രവേശനം സൗജന്യമാണ്. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വൈകിട്ട് 7ന് പാർക്ക് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ കായൽ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് ബീച്ച് ടൂറിസവും ഏറെ ആസ്വാദ്യകരമാക്കുന്ന അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ, ഏജ്ലസ് കമ്പനി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.