ആലപ്പുഴ: ചെന്നിത്തല കാരാഴ്മയിലെ പി.ഡി.എസ്. ഡിപ്പോ ഗോഡൗൺ മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു. ഗോഡൗണിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രി എത്തിയത്. എഫ്.സി.ഐ.യിൽ നിന്നും കൊണ്ടു വരുന്ന ചാക്ക് പൊട്ടിയതോ അഴിച്ചിട്ടുള്ളതോ ആണെങ്കിൽ അവ ഗോഡൗണിൽ സൂക്ഷിക്കരുതെന്നും തയ്ച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ ഇവിടേക്ക് കയറ്റാവൂ എന്നും മന്ത്രി നിർദ്ദേശം നൽകി. വിവിധ റേഷൻ കട (പി.ഡി.എസ്.) വ്യാപാരികളോടും സംഘടന പ്രതിനിധികളോടും പ്രശ്‌നങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ പി.ഡി.എസുകളിലേക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യ വസ്തുക്കളാണ് ചെന്നിത്തലയിലെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ളത്. സപ്ലൈകോ എറണാകുളം ഡിപ്പോ മാനേജർ ഇ.പി. ലീലാ കൃഷ്ണൻ, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ മായാ ദേവി, ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ സൂസൻ ചാക്കോ തുടങ്ങയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.