ആലപ്പുഴ: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ ചാനലി​ൽ പുതിയ പാലം നിർമ്മിക്കാനുള്ള മണ്ണ് പരിശോധന പൂർത്തിയായി​. ലാബിൽ നിന്നുള്ള പരിശോധനാ ഫലം 21 ദിവസം കഴിഞ്ഞ് ലഭി​ക്കും. ഇതിന് ശേഷം ഡിസൈനിന് അന്തിമ രൂപം നൽകി നി​ർമ്മാണം ആരംഭിക്കും.

സ്പിൽവേ ചാനലിൽ നിലവിലുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് സമാന്തരമായും ദേശീയ ജലപാതയിലെ പുത്തൻ പാലവുമായി ബന്ധിപ്പിച്ചുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. 441മീറ്റർ നീളമുണ്ടാവും. നിലവിലുള്ള സ്പിൽവേയിൽ നിന്നു വടക്കേക്കരയിൽ അഞ്ച് മീറ്ററും തെക്കേക്കരയിൽ 10 മീറ്ററും പുത്തൻപാലത്തിന്റെ ഭാഗത്ത് 12.5 മീറ്ററും ഉയരത്തിലാകും പാലം. പുത്തൻപാലത്തിന്റെ നിർമ്മാണം ദേശീയ ജലപാത അതോറി​ട്ടി​യുടെ മാനദണ്ഡം പാലിച്ചാവും. 256 പൈലുകളും 15 സ്പാനുകളുമുണ്ടാകും. 14 മീറ്റർ വീതിയുള്ള രണ്ട് പാലങ്ങളിൽ മൂന്ന് മീറ്റർ വീതിയിൽ ട്രാഫിക് ലൈനുകൾ നിർമ്മിക്കും.

# തോട്ടപ്പള്ളി പാലം (മീറ്ററി​ൽ)

നീളം: 444

വീതി: 17

# ഉയരം

വടക്കേക്കര....... 5

തെക്കേക്കര..... 10

പുത്തൻ പാലത്തിന്റെ ഉയരം.....12.5

............................

പൈലുകൾ: 256

സ്പാൻ: 15