മാന്നാർ: കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 കുട്ടംപേരൂർ കുന്നത്തൂർ യു.പി സ്കൂളിൽ ആരംഭിച്ചു. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ പ്രദീപ് ശാന്തി സദൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എം.എ. സലാം മുസ്‌ലിയാർ, കുട്ടൻപേരൂർ വിദ്യാപ്രധാനിയോഗം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നിഷാരാജ്. പ്രോഗ്രാം ഓഫീസർ രമേശ് കുമാർ എന്നിവർ സംസാരിച്ചു. ഞായറാഴ്ച ക്യാമ്പ് സമാപിക്കും.