മാന്നാർ: ആത്മബോധോദയ സംഘം സ്ഥാപകൻ ശ്രീശുഭാനന്ദ ഗുരുദേവന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ ഇരുമുടിക്കെട്ടുമേന്തി ഇന്ന് തീർത്ഥാടകരെത്തും. വിവിധ ശാഖ ആശ്രമങ്ങളിൽ നിന്ന് ജന്മഭൂമിയിൽ എത്തുന്ന നൂറുകണക്കിന് ഭക്തർ ആചാര്യൻ മണിക്കുട്ടന്റെ മുഖ്യ കാർമികത്വത്തിൽ ഇരുമുടിക്കെട്ടുകൾ സമർപ്പിക്കും. തുടർന്ന് സമൂഹ ആരാധന, ആത്മീയ പ്രഭാഷണം, സമൂഹസദ്യ.