മുഹമ്മ : വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ സാംസ്‌ക്കാരിക കേരളം എന്ന സന്ദേശവുമായി പുരോഗമന കലാ സാഹിത്യസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി ജനുവരി ഒന്നിന് ശില്പശാല സംഘടിപ്പിക്കും. രാവിലെ 10 ന് ഐക്യ ഭാരതം എസ്. എൻ ഓഡിറ്റോറിയത്തിൽ പി.രഘുനാഥ് ഉദ്ഘാടനം ചെയ്യും. സി.കെ.എസ് പണിക്കർ അദ്ധ്യത വഹിക്കും. പ്രൊഫ. ബിച്ചു.എക്സ് മലയിൽ, എ. ജോഷ്വ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. പ്രൊ ഫ.ടി.ആർ .രതീഷ് അനുബന്ധ പ്രഭാഷണം നടത്തും.