 
ഹരിപ്പാട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ 31-ാമത് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണം ഹരിപ്പാട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എൻ.സുന്ദരേശൻ (ചെയർമാൻ), പി.എം .ബാലകൃഷ്ണപിള്ള, സി.മോഹനകുമാരി (വർക്കിംഗ് ചെയർമാൻമാർ), കെ.സോമനാഥ പിള്ള (ജനറൽ കൺവീനർ), ആർ.രവീന്ദ്രനാഥൻ നായർ, എൻ.രഘു (വർക്കിംഗ് കൺവീനർമാർ), എം.മുഹമ്മദ് യൂനുസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.