 
ചേർത്തല:ജില്ലിയിലെ കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തി ഒ.പി ചികിത്സയ്ക്കും പ്രയോജനപ്പെടുന്ന തരത്തിൽ അപാകതകൾ പരിഹരിച്ച് മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമാപനദിവസത്തെ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ആർ.കുറുപ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ അദ്ധ്യക്ഷനായി.ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,അസീസ് പായിക്കാട്,പി.ഉണ്ണികൃഷ്ണൻ,വി.എൻ.അജയൻ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി.മുരളി,സി.വി.ഗോപി,കെ.ജി.സദാനന്ദൻ,സി.വിജയൻ,പ്രൊഫ.എ.മുഹമ്മദ് ഷെരീഫ്, പി.കെ.ജയൻ,ഡി.ബാബു എന്നിവർ പങ്കെടുത്തു.സംഘടനാ ചർച്ച സംസ്ഥാന സെക്രട്ടറി ടി.എസ്.സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജൻ അദ്ധ്യക്ഷനായി.ബി. പ്രസന്നകുമാർ,പി.ഒ.ചാക്കോ,ജോർജ് കുട്ടി,വർഗീസ്,പി.പി.ജയിംസ്,എം.കെ.സുഗതൻ, ഇ.കെ.കാർത്തികേയൻ,തൃക്കുന്നപ്പുഴ പ്രസന്നൻ,ജി.വിജയകുമാർ,എസ് ജയാമണി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ഹരിഹരൻനായർ (പ്രസിഡന്റ്),എൻ.കെ.സുഗതൻ,എ.കമലോത്സഭവൻ,ഇ.കെ.കാർത്തികേയൻ,പി.എം.ഷെറീഫ്,പി.മോനച്ചൻ,എ.എ.ജലീൽ (വൈസ് പ്രസിഡന്റുമാർ), എ.സലിം (സെക്രട്ടറി), തൃക്കുന്നപ്പുഴ പ്രസന്നൻ,പി.കെ.ജയിൻ,എൻ.ചന്ദ്രശേഖരൻ,പി.ജെ.ജോയി,പി.രാമചന്ദ്രൻനായർ,കെ.ജെ.സെലിൻ (ജോയിന്റ് സെക്രട്ടറിമാർ) ജി.പ്രകാശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.