a
കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള ദിവ്യജ്യോതി പ്രയാണത്തിന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വീകരണം നൽകുന്നു

മാവേലിക്കര: ശിവഗിരി തീർത്ഥാടന സമ്മേളന വേദിയിൽ തെളിയിക്കാൻ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിച്ച ദിവ്യജ്യോതി പ്രയാണത്തിന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വീകരണം നൽകി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.പ്രകാശ് മഞ്ഞാണിയിൽ, ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സുഖകാശ സരസ്വതി, ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് നടരാജൻ, സെക്രട്ടറി നന്ദകുമാർ മുട്ടം, ബാബു മുട്ടം, സുരേഷ് എന്നിവർ നേതൃത്വം നൽകി. ദിവ്യ ജ്യോതി പ്രയാണത്തിന്റെ ക്യാപ്ടൻ ജഗനാഥനെ സ്വാമി സുഖകാശ സരസ്വതി പൊന്നാടയണിച്ച് ആദരിച്ചു.