അരൂർ: അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ദർശനതിരുനാൾ തുടങ്ങി. വികാരി ഫാ.റാഫി പരിയാത്തുശേരി കൊടി ആശീർവദിച്ചു. തിരുനാൾ ദിവസങ്ങളിൽ സമൂഹബലി, നൊവേന, ലദീഞ്ഞ, പരിശുദ്ധ കുർബാനയുടെ ആശീർവാദം, ജപമാല, ദിവ്യബലി, സമൂഹബലി എന്നിവ നടക്കും. 41 അംഗ പ്രസുദേന്തി സംഘത്തിന്റെ നേതൃത്വത്തിലാണ് തിരുനാൾ നടത്തുന്നത്. ജനുവരി ഒന്നിന് സമാപിക്കും