ചാരുംമൂട്: നൂറനാട് പടനിലം പ്രതിഭാ യുവശക്തിയുടെ ആഭിമുഖ്യത്തിൽ ടി.കുഞ്ഞുപിള്ള സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിനു തുടക്കമായി. ജനുവരി 6 വരെ പടനിലം പരബ്രഹ്മ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. കൊ ടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നാടകമത്സര ഉദ്ഘാടനം എം.എസ്.അരുൺ കുമാർ എം.എൽ.എ നിർവഹിച്ചു. ഇന്ന് രാത്രി 7.30 ന് കൊച്ചിൻ ചൈത്രതാരയുടെ നാടകം - ഞാൻ. ജനുവരി 1 ന് കൊച്ചിൻ ചന്ദ്രകാന്ദയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷിയും 2 ന്കൊല്ലം ആവിഷ്കാര ദൈവം തൊട്ട ജീവിതം,3 ന് വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ,4 ന് നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിന്റെ മധുരനെല്ലിക്ക,

5 ന് കോഴിക്കോട് രംഗമിത്ര പണ്ട് രണ്ട് കൂട്ടുകാരികൾ എന്നീ നാടകങ്ങൾ അരങ്ങേറും. 7 ന് വൈകിട്ട് സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും സി.ആർ.മഹേഷ്‌ എം.എൽ.എ നിർവഹിക്കും. നാടക ലോകത്തെ സമഗ്ര സംഭാവനക്കുള്ള വേണാട് ശിവൻകുട്ടി സ്മാരക അവാർഡ് നാടക-സിനിമ സീരിയൽ നടൻ ശിവജി ഗുരുവായൂരിന് ആർട്ടിസ്റ്റ് കലാരത്ന സുജാതന് സമ്മാനിക്കും. തുടർന്ന് പ്രതിഭാ വനിതാ വേദി നടത്തുന്ന തിരുവാതിര,രാത്രി 8 ന് കൊച്ചിൻ നടനയുടെ നാടകം - വെള്ളക്കാരൻ.