sps-unnithan

മാന്നാർ: തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് മുൻ ഉദ്യോഗസ്ഥൻ മാന്നാർ തോട്ടത്തിൽ പാർവതി നിവാസിൽ എസ്.പി സദാശിവൻ ഉണ്ണിത്താൻ (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. മാന്നാർ ഗ്രന്ഥശാല പ്രസിഡന്റും മാന്നാർ സീനിയർ സിറ്റിസൺ സ്ഥാപക കൗൺസിൽ അംഗവുമായിരുന്നു. സാമുദായിക, സാംസ്കാരിക രംഗങ്ങളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സരസ്വതിയമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, ചെറിയനാട് സ്‌കൂൾ). മക്കൾ: ദിലീപ് കുമാർ, ദീപ.
മരുമകൻ: ഹരികൃഷ്ണൻ (ബംഗളുരു സി.ജി.ഐ)