
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആറാട്ടുപുഴ കണ്ടങ്കേരിൽ തെക്കതിൽ ഇ.എ.ജലീൽ (84) നിര്യാതനായി. കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം മുതുകുളം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി, ദീർഘകാലം ആറാട്ടുപുഴ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ്, ഹരിപ്പാട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ആറാട്ടുപുഴ മണ്ഡലം യു.ഡി.എഫ കൺവീനർ, ആറാട്ടുപുഴ സർവ്വീസ് സഹകരണ സംഘം, വികസന സംഘം പ്രസിഡന്റ്, മുതുകുളം ഹൈസ്കൂൾ സമാജം ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ:സുഹ്‌റ ബീവി. മക്കൾ: അൻവർ ജലീൽ (മാത്തേരി ആശുപത്രി, തോട്ടപ്പള്ളി), പരേതനായ ആസിഫ് ജലീൽ. മരുമക്കൾ: സീനത്ത്.