t
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി കൊടിമരത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ആദ്യ പറ നിറച്ച് പറയെടുപ്പിന് തുടക്കം കുറിക്കുന്നു

ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി പറയെടുപ്പ് ആരംഭിച്ചു. കൊടിമരത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ദേവിയെ ഇരുത്തി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ആദ്യ പറ നിറച്ച് പറയെടുപ്പിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ശാന്തി, ജോഷി ശാന്തി എന്നിവർ നേതൃത്വം നൽകി. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ, ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, മാനേജർ മുരുകൻ പെരക്കൻ, കമ്മിറ്റി അംഗങ്ങളായ സി.എസ്.സ്വാമിനാഥൻ, ടി.കെ.അനിൽബാബു, പി.സി.വാവക്കുഞ്ഞ്, കെ.വി.വിജയൻ, പി.ശിവാനന്ദൻ,പി.പ്രകാശൻ എന്നിവർ പങ്കെടുത്തു. ഇത്തവണയും വീടുകളിലെത്തി പറയെടുക്കുന്നത് ഒഴിവാക്കിയി​ട്ടുണ്ട്. ക്ഷേത്രനടയിലാണ് പറ സമർപ്പിക്കേണ്ടത്. പറയ്ക്കെഴുന്നള്ളിപ്പ് വർഷങ്ങളായി നടത്തുന്നവർക്ക് ക്ഷേത്രത്തിൽ നിന്നു പ്രത്യേകം കത്ത് അയച്ചിട്ടില്ല. പറയെടുപ്പിന് വീടുകളിൽ നൽകിയി​രുന്ന ഭക്ഷണത്തിന്റെ വിഹിതം ഭക്തജനങ്ങൾ അന്നദാന ഫണ്ടിലേക്ക് നൽകിത്തുടങ്ങി. ആദ്യ വിഹിതമായി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ 50000 രൂപ മാനേജർ മുരുകന് കൈമാറി. 2023 ജനുവരി 30ന് വൈകിട്ട് 6.45നും 7.15നും മദ്ധ്യേ കൊടിയേറി ഫെബ്രുവരി 19ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

Image Filename